തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ കാണില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ശരില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

കുറ്റബോധം കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജിഷ്ണുവിന്റെ അമ്മ മഹിജയെ കാണാത്തതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എത്രയും വേഗം പ്രശ്നം പരിഹരിക്കണം.

പ്രതിപക്ഷം എന്തുസഹായവും നല്‍കും. പൊലീസ് നടപടി ന്യായമെങ്കില്‍ എന്തുകൊണ്ട് കുടുംബത്തെ ബോധ്യപ്പെടുത്താനാകുന്നില്ല. യുഡിഎഫ് ഒരിക്കലും രാഷ്ട്രീയമുതലടുപ്പിന് ശ്രമിച്ചിട്ടില്ല. ശ്രമിക്കുകയുമില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയുടെ നിരാഹാരസമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനു നേരെയുണ്ടായ പോലീസ് നടപടി ന്യായീകരിക്കുന്നതിന് സര്‍ക്കാര്‍ പത്ര പരസ്യം നല്‍കിയത് ശരിയായില്ലെന്നും അവിഷ്ണയെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.


Dont Miss പ്രത്യേക പരാമര്‍ശത്തിന് അര്‍ഹന്‍ വിനായകനായിരുന്നു ; ദംഗലിന്റെ സ്റ്റണ്ട് മാസ്റ്റര്‍ക്കായിരുന്നു പുരസ്‌കാരം ലഭിക്കേണ്ടിയിരുന്നത് ; ജോഷി ജോസഫ് 


പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമെതിരെ ഉണ്ടായ പൊലീസ് നടപടി ന്യായീകരിച്ച് മാധ്യമങ്ങളില്‍ പി.ആര്‍.ഡിയുടെ പരസ്യം വന്നിരുന്നു. ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കുനേരെ അതിക്രമമുണ്ടായിട്ടില്ലെന്നായിരുന്നു പരസ്യത്തിലെ വിശദീകരണം.

പ്രശ്നങ്ങളുണ്ടാക്കിയത് പുറത്തുനിന്നുള്ള സംഘമാണെന്ന് പത്രപരസ്യത്തിലും സര്‍ക്കാര്‍ വാദിക്കുന്നു. അതേസമയം സര്‍ക്കാര്‍ നല്‍കി പരസ്യം തങ്ങളെ വേദനിപ്പിച്ചെന്നും ദൃശ്യങ്ങള്‍ സത്യംപറയുമെന്നും മഹിജ പ്രതികരിച്ചു.