തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നിലവിലുള്ള ജീവനക്കാരെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പദ്ധതി സംബന്ധിച്ച് എല്ലാ വിഭാഗം ജീവനക്കാരുമായും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

2013 ഏപ്രില്‍ 13 മുതല്‍ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍വകലാശാലകള്‍ക്ക് പെന്‍ഷന്‍ ഫണ്ട് പ്രഖ്യാപിച്ച ഇടതുസര്‍ക്കാരിന്റെ നടപടിയുടെ തുടര്‍ച്ചയാണിതെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന തോമസ് ഐസക് കൊണ്ടുവന്ന സര്‍വകലാശാല പെന്‍ഷന്‍ ഫണ്ട് പദ്ധതിയുടെ തുടര്‍ച്ചയായാണ് ഈ സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.