എഡിറ്റര്‍
എഡിറ്റര്‍
സൂര്യനെല്ലി: കൂടുതല്‍ പ്രതികളുണ്ടെന്ന വി.എസിന്റെ വാദം കാര്യമാക്കുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി
എഡിറ്റര്‍
Thursday 31st January 2013 1:45pm

തിരുവനന്തപുരം: സൂര്യനെല്ലി കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പ്രതികരണം കാര്യമാക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

Ads By Google

പല സമയത്തും പലതും പറയുന്ന ആളാണ് വി.എസ്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന അഭിപ്രായവും ഇതിലൊന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സൂര്യനെല്ലി കേസിലെ സുപ്രീം കോടതിവിധി സ്വാഭാവികമാണ്. ഇതില്‍ സര്‍ക്കാരിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സൂര്യനെല്ലി കേസില്‍ ഇപ്പോള്‍ വന്നത് ഒരു നിയമനടപടിയാണ്. അതിനനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കേസിന്റെ നാള്‍വഴിയില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത് സര്‍ക്കാര്‍ കൂടിയല്ലേയെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

Advertisement