എഡിറ്റര്‍
എഡിറ്റര്‍
ചെന്നിത്തലയ്ക്ക് സീറ്റ് നല്‍കിയത് എന്‍.എസ്.എസാണെന്ന് അറിയില്ല: ഉമ്മന്‍ ചാണ്ടി
എഡിറ്റര്‍
Monday 28th January 2013 12:35pm

തിരുവനന്തപുരം: എന്‍.എസ്.എസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്‍എസ്എസിന്റെ ഭീഷണിയോട് പ്രതികരിച്ച് വിവാദങ്ങളുണ്ടാക്കാന്‍ താനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Ads By Google

തിരുവനന്തപുരത്ത് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

തനിക്ക് പറയാനുള്ളത് പറഞ്ഞിട്ടുണ്ട്. കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുമായി യാതൊരു അഭിപ്രായവ്യത്യാസവുമില്ല. അദ്ദേഹം പാര്‍ട്ടിക്ക് വേണ്ടി മികച്ച സംഭാവനകളാണ് ചെയ്യുന്നത്.

ചെന്നിത്തലയ്ക്ക് എന്‍.എസ്.എസാണ് സീറ്റ് കൊടുത്തതല്ലെന്ന് തനിയ്ക്ക് അറിയില്ല. ചെന്നിത്തലയ്ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ തന്നോട് പറയാമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

തങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് എട്ടു വര്‍ഷം കഴിഞ്ഞു. പാര്‍ട്ടിയും പാര്‍ലമെന്ററി വിഭാഗവും തമ്മില്‍ ഏറെ യോജിപ്പ് ഈ കാലയളവില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

മെയ് മാസത്തോടെ സര്‍ക്കാരിനെ താഴെയിറക്കുമെന്നാണ് ഭീഷണിയെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ മെയ് മാസത്തിന് ശേഷവും തമ്മില്‍ കാണേണ്ടവരാണ് നമ്മളെന്ന മറുപടിയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി നല്‍കിയത്.

വിഷയത്തില്‍ പ്രതികരിക്കാതിരിക്കുമ്പോള്‍ ഇത്തരം ഭീഷണികള്‍ കൂടുകയല്ലേ ഉള്ളൂവെന്ന ചോദ്യത്തിന് പൊതുരംഗത്ത് നിന്നാല്‍ ഇതുപോലുള്ള പലതും കേള്‍ക്കേണ്ടി വരുമെന്നും ഇത് ഇഷ്ടമില്ലാത്തവര്‍ വീട്ടില്‍ പോയി ഇരിക്കുകയാണ് വേണ്ടതെന്നും അപ്പോള്‍ സ്വസ്ഥമായി ഇരിക്കാമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം എത്ര ആവര്‍ത്തിച്ച് ചോദിച്ചാലും തന്നില്‍ നിന്ന് ഇത് ഡെവലപ് ചെയ്യാന്‍ ഒന്നും കിട്ടുകയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Advertisement