Categories

സമുദായങ്ങളുടെ അമിതവളര്‍ച്ച രോഗലക്ഷണമാകാം : മുഖ്യമന്ത്രി

ummen-580

തിരുവനന്തപുരം: സമുദായങ്ങളുടെ അമിത വളര്‍ച്ച ഏതെങ്കിലും അസുഖത്തിന്റെ ലക്ഷണമാകാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

Ads By Google

ഓരോ സമുദായവും ശരീരത്തിന്റെ ഓരോ ഭാഗംപോലെയാണെന്നും ഏതെങ്കിലും ഭാഗത്തുണ്ടാകുന്ന അമിതവളര്‍ച്ച രോഗലക്ഷണമാണെന്ന് സമുദായങ്ങള്‍ മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Ads By Google

ശരീരത്തിന്റെ എല്ലാ അവയവങ്ങളും ആനുപാതികമായി വളരുന്നതാണ് ആരോഗ്യകരമായ വളര്‍ച്ച. അത്തരത്തില്‍ ആരോഗ്യകരമായ വളര്‍ച്ച ഉണ്ടാകാത്തതാണ് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നത്.

ഏതെങ്കിലും ഒരു അവയവം അമിതമായി വളര്‍ന്നാല്‍ അത് രോഗമാണ്. അത് അധികനാള്‍ നിലനില്‍ക്കില്ലെന്ന് മനസ്സിലാക്കണം മുഖ്യമന്ത്രി പറഞ്ഞു.

കടമ്പഴിപ്പുറത്ത് ഗുപ്തന്‍ സേവനസമാജം സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിുന്നു മുഖ്യമന്ത്രി.