തിരുവനന്തപുരം: സര്‍ക്കാര്‍ നടപടികളെ നിയമപരമായി നേരിടാന്‍ സി.പി.ഐ.എം ശ്രമിക്കാത്തത് കുറ്റബോധം കൊണ്ടാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

നിയമവാഴ്ച ഉറപ്പുവരുത്താന്‍ വേണ്ടിയുള്ള സമീപനമാണ് സര്‍ക്കാര്‍ നടത്തുന്നത്. അക്രമം നടത്തി ഭീഷണിപ്പെടുത്തി സര്‍ക്കാരിനെ പിന്നോട്ടാക്കാന്‍ ശ്രമിക്കുകയാണ് സി.പി.ഐ.എം ചെയ്യുന്നതെന്നും ആ പരീക്ഷണം വിജയിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Ads By Google

കഴിഞ്ഞ ദിവസം ആക്രമണമുണ്ടായ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി നായരുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തെറ്റ് ചെയ്താല്‍ ഭരണപക്ഷമായാലും പ്രതിപക്ഷമായാലും നിയമപരമായി ശിക്ഷിക്കണമെന്ന സമീപനമാണ് സര്‍ക്കാരിന്റേത്. എന്നാല്‍ നിയമനടപടി നേരിടുന്ന സി.പി.ഐ.എം പ്രവര്‍ത്തകരെ ന്യായീകരിക്കുന്ന സമീപനമാണ് അവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.