ന്യൂദല്‍ഹി: ഉമ്മന്‍ ചാണ്ടി കേരളത്തിലെ മികച്ച മുഖ്യമന്ത്രിയെന്ന് എന്‍.ഡി.ടി.വി സര്‍വേ. മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടി പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് നടത്തിയതെന്നാണ് അഭിപ്രായ സര്‍വേ പറയുന്നത്.

സര്‍വേയില്‍ പങ്കെടുത്ത 43 ശതമാനം പേരും ഉമ്മന്‍ ചാണ്ടി മികച്ച മുഖ്യമന്ത്രിയാണെന്ന് അഭിപ്രായപ്പട്ടു. പ്രതീക്ഷിച്ച ഭരണമാണ് കാഴ്ച്ചവെച്ചതെന്ന് 30 ശതമാനം പേരും പ്രതീക്ഷിച്ചതിലും മോശം ഭരണമാണെന്ന് 26 ശതമാനം പേരും അഭിപ്രായപ്പെട്ടു.

Ads By Google

ഇപ്പോള്‍ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ 12 ലോക്‌സഭാ മണ്ഡലങ്ങളില്‍ യുഡിഎഫും 8 മണ്ഡലങ്ങളില്‍ എല്‍ഡിഎഫും വിജയിക്കുമെന്ന് സര്‍വെ പ്രവചിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് 43 ശതമാനം പേര്‍ ഉമ്മന്‍ചാണ്ടിയേയും 39 ശതമാനം പേര്‍ വി.എസ് അച്യുതാനന്ദനെയും പിന്തുണയ്ക്കുന്നു.