എഡിറ്റര്‍
എഡിറ്റര്‍
ആശയവും മുദ്രാവാക്യവും കൊണ്ട് വികസനം വരില്ലെന്ന് മുഖ്യമന്ത്രി
എഡിറ്റര്‍
Wednesday 12th September 2012 2:30pm

കൊച്ചി: ആശയവും മുദ്രാവാക്യവും കൊണ്ട് വികസനം വരില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എമേര്‍ജിങ് കേരള നിക്ഷേപ സംഗമത്തിന്റെ ഉദ്ഘാടനവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയില്‍ പരിസ്ഥിതിയേയും ജനജീവിതത്തെയും ദോഷകരമായി ബാധിക്കുന്ന യാതൊന്നും ഉണ്ടാകില്ലെന്നും സംസ്ഥാനത്തിന്റെ നിയമങ്ങള്‍ അംഗീകരിച്ചുകൊണ്ട് നിക്ഷേപത്തിനെത്തുന്ന എല്ലാവരേയും സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Ads By Google

കരുതലും വികസനവുമെന്ന സര്‍ക്കാരിന്റെ മുദ്രാവാക്യത്തില്‍ ഊന്നിയ പദ്ധതികളാണ് എമെര്‍ജിംഗ് കേരളയില്‍ അവതരിപ്പിക്കുക.

എമേര്ജിങ് കേരളയുടെ ആവശ്യകത കേരളത്തിലെ ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ടെന്നും അതിനാല്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആക്ഷേപങ്ങളെ പെട്ടന്ന് മറികടക്കാനാകുമെന്നും കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി പറഞ്ഞു.

52 രാജ്യങ്ങളില്‍ നിന്നും നിക്ഷേപകരും നയതന്ത്ര പ്രതിനിധികളുമടക്കം രണ്ടായിരത്തഞ്ഞൂറോളം പേരാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. മൂന്ന് ദിവസം നീളുന്ന നിക്ഷേപ സംഗമത്തില്‍ കേരളത്തിന്റെ വികസനം സംബന്ധിച്ച് വിശദമായ ചര്‍ച്ച നടക്കും.

Advertisement