തിരുവനന്തപുരം: കേരളത്തിലെത്തുന്ന തമിഴര്‍ സുരക്ഷിതരാണെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കരുണാനിധിക്ക് കത്തെഴുതി.

ശബരിമലയിലേക്കും കേരളത്തിലേക്കും വരുന്ന തമിഴരും കേരളത്തില്‍ ജീവിക്കുന്ന തമിഴരുമെല്ലാം സുരക്ഷിതമാണെന്നും ഇതിനു വിരുദ്ധമായി തമിഴ്‌നാടിന്റെ ചില ഭാഗങ്ങളില്‍ നടക്കുന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

Subscribe Us:

കേരളത്തിലെ തമിഴരുടെ സുരക്ഷയില്‍ ഉത്കണ്ഠ രേഖപ്പെടുത്തി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന് കരുണാനിധി അടുത്തിടെ നിവേദനം നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ കത്ത് എന്നത് പ്രസക്തമാണ്. മുല്ലപ്പെരിയാര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് നേരത്തെ പലതവണ ഉമ്മന്‍ചാണ്ടി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തെഴുതിയിരുന്നു.

Malayalam News
Kerala News in English