തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ മലയാളികള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തയച്ചു. തമിഴ്‌നാട്ടില്‍ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധയേമാക്കണമെന്നും കത്തില്‍ ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും മതിയായ നടപടികള്‍ തമിഴ്‌നാടിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ക്ക് കേരളം ആവശ്യമായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും തമിഴരായ വനിതാ ജോലിക്കാരെ അപമാനിച്ചു എന്ന വാര്‍ത്ത തെറ്റാണെന്നും കത്തില്‍ അദ്ദേഹം വ്യക്തമാക്കി.

സമാധാനം പുനഃസ്ഥാപിക്കാന്‍ സംയുക്ത പ്രസ്താവന നടത്താമെന്നുള്ള നിര്‍ദേശം ഉമ്മന്‍ ചാണ്ടി കത്തില്‍ മുമ്പോട്ട് വെച്ചിട്ടുണ്ട്.

Malayalam News
Kerala News in English