എഡിറ്റര്‍
എഡിറ്റര്‍
വിഴിഞ്ഞം കരാര്‍; അദാനിയെ വഴിവിട്ട് സഹായിച്ചിട്ടില്ല; കരാര്‍ നീട്ടി നല്‍കിയത് ഏക പക്ഷീയമായിട്ടല്ലെന്നും ഉമ്മന്‍ ചാണ്ടി
എഡിറ്റര്‍
Wednesday 24th May 2017 5:16pm

 

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി കരാറിലൂടെ അദാനിയെ വഴിവിട്ട് സഹായിച്ചിട്ടില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കരാര്‍ കാലാവധി നീട്ടി നല്‍കിയതില്‍ അപാതകതയില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


Also read ‘മമ്മൂക്ക.. സത്യത്തില്‍ ഇതിലേതാ കുഞ്ഞിക്ക’; സോഷ്യല്‍ മീഡിയയില്‍ വൈറലായി ദുല്‍ഖര്‍ സല്‍മാന്റെ അപരന്‍; ചിത്രങ്ങള്‍ കാണാം


വിഴിഞ്ഞം കരാര്‍ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കുമെന്ന സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉമ്മന്‍ ചാണ്ടി വാര്‍ത്തസമ്മേളനത്തില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വഴിവിട്ട് ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞത്. കരാര്‍ നീട്ടിനല്‍കിയത് ഏകപക്ഷീയമായ തീരുമാനമല്ലെന്നും ഉമ്മന്‍ ചാണ്ടി
പറഞ്ഞു.
സി.എ.ജി റിപ്പോര്‍ട്ടിലെ പരിശോധന എത്രയും വേഗം നടത്തണമെന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടി എസ്റ്റിമേറ്റ് പോലുമാകാത്ത കുളച്ചല്‍ പദ്ധതിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും ഇത് എജിയുടെ നോട്ടപിശകായി വേണം കാണാനെന്നും കൂട്ടിച്ചേര്‍ത്തു.

‘കരാര്‍ നല്‍കിയ ശേഷം അന്തിമ കരടില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. കരാര്‍ കാലാവധി നീട്ടി നല്‍കാനുള്ള തീരുമാനം എടുത്തത് ഏകപക്ഷീയമായിട്ടല്ല. 40 വര്‍ഷമായി നീട്ടി നല്‍കിയതില്‍ ക്രമക്കേടില്ല. നിര്‍മാണ കാലയളവ് ഉള്‍പ്പെടെയാണിത്.’ അദ്ദേഹം പറഞ്ഞു.


Dont miss മലയന്‍കീഴ് പഞ്ചായത്തില്‍ ബി.ജെ.പി-സി.പി.ഐ.എം സഖ്യം; യു.ഡി.എഫ് നല്‍കിയ അവിശ്വാസ പ്രമേയം പരാജയപ്പെടുത്തി എല്‍.ഡി.എഫ് അധികാരത്തില്‍


നേരത്തെ വിഴിഞ്ഞം കരാറിനെക്കുറിച്ചുളള സി.എ.ജി റിപ്പോര്‍ട്ട് അതീവഗൗരവമുളളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. ഇക്കാര്യം പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു ഇതിന് പിന്നാലെയാണ് മുന്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം.

Advertisement