തിരുവനന്തപ്പുരം: മഅദനിയുടെ വിചാരണത്തടവ് സംബന്ധിച്ച വിഷയത്തില്‍ ഇടപെടുന്നതില്‍ കേരളത്തിന് പരിമിതികളുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോവൂര്‍ കുഞ്ഞുമോന്റെയും ജമീല പ്രകാശത്തിന്റെയും ഉപക്ഷേപങ്ങള്‍ക്ക് മറുപടി പറയവെ മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം.

വിചാരണ തടവ് ഇത്തരത്തില്‍ നീളുന്നത് ശരിയല്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ചെയ്യാനാകുന്നത് എന്താണെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

Subscribe Us:

അതേസമയം, കോയമ്പത്തൂര്‍ പ്രസ് ക്ലബ്ബില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസില്‍ മഅദനിയെ ഒക്‌ടോബര്‍ 29ന് കോയമ്പത്തൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ട് ഹാജരാക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതി നടപടികള്‍ നടക്കാത്തതിനെ തുടര്‍ന്നാണ് മഅദനിയെ നേരിട്ട് ഹാജരാക്കുന്നത്.