ummen-chandiതിരുവനന്തപുരം: ഐ.ജി ടോമിന്‍ തച്ചങ്കരിയെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചത് കേന്ദ്രമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തച്ചങ്കരിയെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ആദ്യം കത്തയച്ചത് സംസ്ഥാനസര്‍ക്കാരാണെന്ന ജി.കെ പിള്ളയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.തന്റെ വാദത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും  കേന്ദ്രത്തിന്റെ കത്ത് ഫയലിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രനിര്‍ദേശമനുസരിച്ചാണ് സംസ്ഥാനസര്‍ക്കാര്‍ തച്ചങ്കരിയെ തിരിച്ചെടുത്തതെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വാദത്തെ പൊളിച്ചുകൊണ്ടാണ് ജി.കെ പിള്ളയുടെ വെളിപ്പെടുത്തല്‍ വന്നത്. സംസ്ഥാനത്തിന്റെ കത്തിനെ തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ദേശീയ അന്വേഷണ ഏജന്‍സിയെ സമീപിച്ചത്. എന്നാല്‍ അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് അറിയിച്ച എന്‍.ഐ.എ വൃത്തങ്ങള്‍ തച്ചങ്കരിയെ തിരിച്ചെടുക്കുന്നതില്‍ എതിര്‍പ്പൊന്നും  പറഞ്ഞിരുന്നില്ല. തിരിച്ചെടുക്കുന്ന കാര്യം സംസ്ഥാനസര്‍ക്കാരിന് തീരുമാനിക്കാമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നതെന്നും ജി.കെ പിള്ള വ്യക്തമാക്കിയിരുന്നു.