എഡിറ്റര്‍
എഡിറ്റര്‍
വിമര്‍ശനങ്ങള്‍ നീക്കാതെ ഉമ്മന്‍ ചാണ്ടിക്ക് മുഖ്യമന്ത്രി പദത്തില്‍ തുടരാനാകില്ല: പി.സി ജോര്‍ജ്ജ്
എഡിറ്റര്‍
Friday 28th March 2014 10:12pm

pc.george

തിരുവനന്തപുരം: സലീം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ വിമര്‍ശനങ്ങള്‍ നീക്കാതെ അദ്ദേഹത്തിന് മുഖ്യ മന്ത്രി സ്ഥാനത്ത് തുടരാനാവില്ലെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ്.

കോടതിയുടെ വിമര്‍ശനം ചുമന്ന് നടക്കാന്‍ മുഖ്യ മന്ത്രിക്കാവില്ല. ഏതെങ്കിലും ഒരു മന്ത്രിക്കെതിരെ പോലും ഇത്ര മോശമായ പരാമര്‍ശം ഹൈക്കോടതി ഇതുവരെയും ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ധാര്‍മികതയുടെ പേരില്‍ രാജിവെക്കണമോയെന്നത് ഉമ്മന്‍ ചാണ്ടിയാണ് തീരുമാനിക്കേണ്ടത്. അതേസമയം അപ്പീല്‍ പോകാതിരിക്കുന്നത് കുറ്റം സമ്മതിക്കലാകുമെന്നും അപ്പീല്‍ പോകണമെന്നാണ് തന്റെ അഭിപ്രായമെന്നും ചീഫ് വിപ്പ് പറഞ്ഞു.

അതേസമയം വിമര്‍ശനത്തിന്റെ പേരില്‍ രാജിക്കില്ലെന്നാണ് മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാട്.

മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ കോടതി പേഴ്‌സണ്‍ സ്റ്റാഫിനെ നിയമിയ്ക്കുന്നതില്‍ മുഖ്യമന്ത്രി ജാഗ്രത കാണിച്ചില്ലെന്ന് കുറ്റപ്പെടുത്തി. ക്രിമിനല്‍ കുറ്റവാളികളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫിലുള്ളതെന്നും സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികള്‍ തന്നെ ഭൂമി തട്ടിപ്പ് കേസിലും പ്രതികളായിട്ടുണ്ടെന്നും വിമര്‍ശിച്ച കോടതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്ന കാര്യങ്ങളായതിനാല്‍ അദ്ദേഹം തന്നെ ഇത് സംബന്ധിച്ച് ജനങ്ങള്‍ക്ക വിശദീകരണം നല്‍കണമെന്നും കോടതി പറഞ്ഞു.

Advertisement