കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് കോഴിക്കോട് തുടക്കമായി. വാഹന പണിമുടക്ക് കാരണം ഷുഷ്‌കിച്ച സദസ്സിലാണ് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ നടന്നത്. രാവിലെ 10.30ന് നടന്ന ചടങ്ങില്‍ മന്ത്രി എം.കെ മുനീര്‍, എം.കെ രാഘവന്‍ എം.പി തുടങ്ങിയവര്‍ പങ്കെടുത്തു. വികസനപ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന് മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.

ജനസമ്പര്‍ക്ക പരിപാടിയില്‍ പരിഹാരം തേടി പതിനായിരത്തോളം പരാതികള്‍ ഇതുവരെ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. പരിപാടിയുടെ വേദിയിലെത്തി നേരിട്ട് പരാതി നല്‍കാന്‍ സൗകര്യമുണ്ട്. ഇതിനായി കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ കൗണ്ടറുകളിലൂടെയാണ് പരാതികള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കുക.

പെട്രോള്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വാഹനപണിമുടക്ക് നടക്കുന്നതിനാല്‍ പരിപാടിയില്‍ ജന പങ്കാളിത്തം കുറവാണ്. പരിപാടിക്കെത്തുന്ന വാഹനങ്ങള്‍ തടയുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നുവെങ്കിലും അങ്ങിനെയൊന്നും സംഭവിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും ജനസമ്പര്‍ക്ക പരിപാടി നടക്കും.

kerala news, malayalam news