എഡിറ്റര്‍
എഡിറ്റര്‍
സുതാര്യകേരളം പരിപാടിക്കിടെ വീണ് മുഖ്യമന്ത്രിക്ക് പരിക്കേറ്റു
എഡിറ്റര്‍
Friday 24th January 2014 8:40am

Oommen-chandy

തിരുവനന്തപുരം: സുതാര്യ കേരളം പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കേബിള്‍ വയറില്‍ തട്ടിവീണ് നെറ്റിക്ക് നേരിയ പരിക്ക്.

വ്യാഴാഴ്ച രാത്രി 9 മണിയോടെ സെക്രട്ടേറിയറ്റ് വളപ്പില്‍ നടന്ന സുതാര്യ കേരളം പരിപാടിയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം.

സൂതാര്യ കേരളത്തിന്റെ നൂറാം എപ്പിസോഡിനായി എത്തിയ മുഖ്യമന്ത്രിയോടൊപ്പം മന്ത്രി കെ.സി.ജോസഫും ഉണ്ടായിരുന്നു.

പരിപാടി കഴിഞ്ഞിറങ്ങുന്നതിനിടെ നിലത്തു കിടന്നിരുന്ന കേബിള്‍ കാലില്‍ കുരുങ്ങുകയായിരുന്നു. വീഴ്ചയില്‍ നെറ്റി പ്ലൈവുഡില്‍ തട്ടിയാണ് അദ്ദേഹത്തിന് പരിക്കേറ്റത്.

ഉടന്‍ ഒപ്പമുണ്ടായിരുന്നവരും പോലീസും ചേര്‍ന്ന് മുഖ്യമന്ത്രിയെ താങ്ങിയെടുത്തു. ക്ലിഫ് ഹൗസിലെത്തിയ ശേഷം അദ്ദേഹത്തെ ഡോക്ടര്‍മാര്‍ പരിശോധിച്ചു.

പരിക്ക് ഗുരുതരമല്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Advertisement