Categories

വികസനപദ്ധതികള്‍ക്ക് ഏ.ഡി.ബി സഹായം ആവശ്യമെന്ന് മുഖ്യമന്ത്രി

ummen-chandiതിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ ധനസഹായം ആവശ്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്ത് ഏ.ഡി.ബിയുടെ വാര്‍ഷിക അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലഗതാഗതം, ദേശീയ ജലപാതാ വികസനം. കുടിവെള്ള വിതരണം തുടങ്ങിയ പദ്ധതികള്‍ക്കാണ് പ്രധാനമായും ഏ.ഡി.ബിയുടെ സഹായം ആവശ്യമുള്ളത്. സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ നിയമം പാസാക്കുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.