എഡിറ്റര്‍
എഡിറ്റര്‍
വിഎസിനും ദേശാഭിമാനിക്കുമെതിരെ മുഖ്യമന്ത്രിയുടെ മാനനഷ്ടക്കേസ്
എഡിറ്റര്‍
Sunday 30th March 2014 10:01am

v.s-oommen-chandi

share]

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് വിഎസ്  അച്യുതാനന്ദനും വാര്‍ത്ത നല്‍കിയ ദേശാഭിമാനിക്കുമെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാനനഷ്ടക്കേസ് നല്‍കി.

തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ്‌കോടതിയിലാണ്   നഷ്ടപരിഹാരമാവശ്യപ്പെട്ട് കേസുകള്‍ ഫയല്‍ ചെയ്തിരിക്കുന്നത്. കേസ് സ്വീകരിച്ച കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസക്കയക്കാന്‍ ഉത്തരവിട്ടു.

കേസ് ഓഗസ്റ്റ് പതിനൊന്നിന് പരിഗണിക്കും. വിഎസിന് പുറമെ ജദേശാഭിമാനി ജനറല്‍ മാനേജര്‍ ഇ.പി ജയരാജന്‍, ചീഫ് എഡിറ്റര്‍ വി.വി ദക്ഷിണാമൂര്‍ത്തി എന്നിവര്‍ക്കെതിരെയും കേസ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിഎസ് മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയത്.

Advertisement