ആലപ്പുഴ: തോമസ്ചാണ്ടി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മൗനം അര്‍ത്ഥഗര്‍ഭമാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തോമസ് ചാണ്ടിക്കെതിരെയുള്ള ആരോപണങ്ങള്‍ അതീവ ഗുരുതരമാണ്, എന്നിട്ടും മുഖ്യമന്ത്രി ഒന്നും പറയുന്നില്ല. അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടിക്കെതിരെ യൂ.ഡി.എഫ് ഭരണകാലത്ത് വന്ന് ആരോപണങ്ങളും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്ക് നിജസ്ഥിതി വെളിപെടുത്താനുള്ള ബാധ്യതയുണ്ട് എന്നിട്ടും അദ്ദേഹം മൗനം പാലിക്കുന്നു. അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെയും തോമസ് ചാണ്ടിക്കെതിരെയും രൂക്ഷ വിമര്‍ശനങ്ങളുമായി നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.


Also Read ‘തോമസ് ചാണ്ടി മന്ത്രി സ്ഥാനത്ത് തുടരണോയെന്ന് മന്ത്രിസഭയിലെ പ്രമാണിമാര്‍ തീരുമാനിക്കട്ടേ’; വിമര്‍ശനവുമായി വി.എസ്


നേരത്തെ ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യൂതാനന്ദന്‍ ചാണ്ടിക്കെതിരെ രംഗത്ത് വന്നിരുന്നു. അഴിമതി ആരോപണം നേരിടുന്നവരെ കൊണ്ടു നടക്കുന്നത് ചിലര്‍ക്ക് ഭൂഷണമായി തോന്നിയിട്ടുണ്ടാവുമെന്നും അതുകൊണ്ടാണ് തോമസ് ചാണ്ടി മന്ത്രിസഭയില്‍ തുടരുന്നതെന്നുമായിരുന്നു വി.എസിന്റെ പ്രതികരണം.

തോമസ് ചാണ്ടി ഇനിയും മന്ത്രി സ്ഥാനത്ത് തുടരുമോ എന്ന ചോദ്യത്തിന് അത് മന്ത്രിസഭയിലെ പ്രമാണിമാര്‍ തീരുമാനിക്കട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ നടക്കുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങവെയായിരുന്നു വി.എസിന്റെ പ്രതികരണം.