ന്യൂദല്‍ഹി: സൂര്യനെല്ലിക്കേസിലെ പി.ജെ കുര്യന്റെ പങ്ക് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചാനല്‍ അഭിമുഖത്തില്‍ നിന്ന് ഇറങ്ങിപ്പോയി.

Ads By Google

ഇംഗ്ലീഷ് വാര്‍ത്ത ചാനലായ ന്യൂസ് എക്‌സിന് നല്‍കിയ അഭിമുഖത്തില്‍ നിന്നാണ് ഇറങ്ങിപ്പോയത്. കേസിലെ കുര്യന്റെ പങ്ക് സംബന്ധിച്ച ധര്‍മരാജന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ചായിരുന്നു അഭിമുഖം നടത്തിയ ന്യൂസ് എക്‌സ് പ്രതിനിധിയുടെ ചോദ്യം.

എന്നാല്‍ കുര്യനെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് ആവര്‍ത്തിച്ച മുഖ്യമന്ത്രി. അതിന് വ്യക്തമായ കാരണം പറഞ്ഞില്ല.

ചോദ്യം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ മൈക്ക് ഊരി ഉമ്മന്‍ചാണ്ടി ക്യാമറയ്ക്ക് മുന്നില്‍ നിന്ന് ഇറങ്ങിപ്പോയി. ചോദ്യത്തിന് മറുപടി നല്‍കണമെന്നും കൂടുതല്‍ ചോദ്യങ്ങളുണ്ടെന്നും ചാനല്‍ പ്രതിനിധി അഭ്യര്‍ത്ഥിച്ചെങ്കിലും മുഖ്യമന്ത്രി ഇത് കൂട്ടാക്കിയില്ല.