എഡിറ്റര്‍
എഡിറ്റര്‍
കെ.പി.സി.സി പ്രസിഡണ്ട് തിരഞ്ഞെടുപ്പ്: ചര്‍ച്ചക്കായി മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ദല്‍ഹിയിലെത്തി
എഡിറ്റര്‍
Thursday 9th January 2014 9:00am

ramesh-with-ummen

ന്യൂദല്‍ഹി: പുതിയ കെ.പി.സി.സി പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ദല്‍ഹിയിലെത്തി.

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈക്കമാന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തും. സ്പീക്കര്‍ ജികാര്‍ത്തികേയന്‍, ടി.എന്‍ പ്രതാപന്‍, വി.ഡി സതീശന്‍ എന്നിവരുടെ പേരുകളാണ് കെ.പി.സി പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിച്ചിരിക്കുന്നവ.

കെ.പി.സി.സി പ്രിസിഡണ്ട് സ്ഥാനം ഐ ഗ്രൂപ്പില്‍ നിലനിര്‍ത്തണമെന്ന ധാരണയിന്‍മേല്‍ കെ.സുധാകരന്‍, വി.എസ് ശിവകുമാര്‍ എന്നിവരുടെ പേരുകളുംപരിഗണിക്കപ്പെടുന്നുണ്ട്. അതേസമയം സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ പേരാണ് കെ.പി.സി.സി പ്രസിഡണ്ട് സ്ഥാനത്തേക്ക് മുന്നിട്ട് നില്‍ക്കുന്നത്.

ഉച്ചക്ക് ശേഷമാണ് ഹൈക്കമാന്റ് പ്രതിനിധികളുമായി ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും കൂടിക്കാഴ്ച്ച. തുടര്‍ന്ന് ദല്‍ഹിയില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിലും മുഖ്യമന്ത്രി പങ്കെടുക്കും.

രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായ സാഹചര്യത്തിലാണ് പുതിയ കെ.പി.സി.സി പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും പ്രതിരോധ മന്ത്രി എ.കെ ആന്റണിയുടെയും നിലപാടുകളാവും കെ.പി.സി.സി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതില്‍ നിര്‍ണ്ണായകമാവുക.

Advertisement