മൂന്നാര്‍ : കര്‍­ഷ­ക­രെയും ആ­ദി­വാ­സി­ക­ളെയും മ­റ­യാ­ക്കി മൂ­ന്നാ­റില്‍ സര്‍­ക്കാര്‍ വന്‍കി­ട­ക്കാര്‍ക്ക് ക­യ്യേ­റ്റ­ത്തി­ന് അ­വ­സ­ര­മു­ണ്ടാ­ക്കു­ക­യാ­ണെ­ന്ന് പ്ര­തി­പ­ക്ഷ നേ­താ­വ് ക്കാ­രെയും കു­ടി­യേ­റ്റ­ക്കാ­രെയും ര­ണ്ടാ­യി­ കാ­ണാന്‍ സര്‍­ക്കാര്‍ ത­യ്യാ­റാ­കണം. മൂ­ന്നാ­റില്‍ ക­യ്യേ­റ്റം ന­ട­ന്ന സ്ഥ­ല­ങ്ങള്‍ സ­ന്ദര്‍­ശി­ച്ച ശേ­ഷം മാ­ധ്യ­മ­പ്ര­വര്‍ത്ത­ക­രോ­ട് സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു ഉ­മ്മന്‍­ചാണ്ടി.

കു­ടി­യേറ്റ­ത്തെ സര്‍­ക്കാര്‍ ത­ന്നെ പ്രോ­ത്സാ­ഹി­പ്പി­ച്ച­താ­ണ്. 1977ന് മു­മ്പു­ള്ള കു­ടി­യേ­റ്റ­ക്കാര്‍­ക്ക് നാ­ല് ഏ­ക്കര്‍ വ­രെ ഭൂ­മി­ക്ക് പട്ട­യം നല്‍­കാന്‍ എ കെ ആന്റ­ണി സര്‍­ക്കാ­റാ­ണ് തീ­രു­മാ­നി­ച്ച­ത്. ഈ തീ­രു­മാ­നം എല്ലാ സ­ര്‍­ക്കാറും അം­ഗീ­ക­രി­ച്ചി­രു­ന്നു. എ­ന്നാല്‍ വ­നം റ­വന്യൂ സം­യു­ക്ത സര്‍­വ്വെ ന­ട­പ്പാ­ക്കാന്‍ വൈ­കി­യ­തും കോട­തി ഇ­ട­പെ­ടലും കാര­ണം പട്ട­യം നല്‍­കുന്ന­ത് നീ­ണ്ട് പോ­വു­ക­യാ­യി­രുന്നു. പട്ട­യം വി­തര­ണം ചെ­യ്യു­ന്ന കാ­ര്യ­ത്തില്‍ ഈ സര്‍­ക്കാര്‍ ഗു­രു­ത­രമാ­യ വീ­ഴ്­ച­യാ­ണ് ന­ട­ത്തി­യത്. കര്‍­ഷ­ക­രു­ടെ പ്ര­ശ്‌­ന­ത്തില്‍ അ­ടിയ­ന്ത­ര പ­രി­ഹാ­രം ഉ­ണ്ടാ­ക്കണം.

മൂ­ന്നാ­റില്‍ സര്‍­ക്കാര്‍ ഭൂ­മി ഒ­രു മ­റ­യു­മില്ലാ­തെ ക­യ്യേ­റു­ന്നു­വെ­ന്ന് വ്യ­ക്ത­മാ­യി­ട്ടുണ്ട്. ഇങ്ങ­നെ പോ­യാല്‍ എല്‍ ഡി എ­ഫ് സര്‍­ക്കാര്‍ കാ­ലാവ­ധി പൂര്‍­ത്തി­യാ­വു­മ്പോ­ഴേക്കും മൂ­ന്നാര്‍ മൂ­ന്നാര്‍ അല്ലാ­താ­കും. മു­ഖ്യ­മന്ത്രി നേ­രി­ട്ടെ­ത്തി സര്‍­ക്കാ­റി­ന്റെ ഭൂ­മി­യാ­ണെ­ന്ന് പറ­ഞ്ഞ് സ്ഥാ­പിച്ച ബോര്‍­ഡ് ഒ­രു വി­ല­യു­മില്ലാ­തെ എ­ടു­ത്ത് മാ­റ്റി­യി­രി­ക്ക­യാണ്. വന്‍­കി­ട­ക്കാര്‍ 1000ക്ക­ണ­ക്കി­ന് ഏ­ക്കര്‍ സ്ഥ­ലാ­ണ് വള­ഞ്ഞ് പി­ടി­ച്ചി­രി­ക്കു­ന്ന­ത്. സ­ര്‍­ക്കാര്‍ ഭൂ­മി സം­ര­ക്ഷി­ക്കു­ന്ന­തില്‍ ഉ­ദ്യോ­ഗ­സ്ഥ­രു­ടെ ഭാഗ­ത്ത് നി­ന്ന് ഗു­രു­ത­രമാ­യ വീ­ഴ്­ച­യാ­ണ് ഉ­ണ്ടാ­യ­ത്. ടാ­റ്റ­ ക­യ്യേറിയ 50,000 ഏ­ക്കര്‍ ഭൂ­മി­യില്‍ നി­ന്ന് എ­ത്ര പി­ടി­ച്ചെ­ടു­ത്തു­വെ­ന്ന് മു­ഖ്യ­മന്ത്രി വ്യ­ക്ത­മാ­ക്കണം. മൂ­ന്നാ­റില്‍ ടാ­റ്റ നിര്‍­മ്മി­ച്ച അ­ണ­ക്കെ­ട്ടി­നെ­ക്കു­റിച്ചും അ­ന്വേ­ഷി­ക്കണം. ഡാം നിര്‍­മ്മി­ക്കു­മ്പോള്‍ പാ­ലി­ക്കേ­ണ്ട മാ­ന­ദ­ണ്ഡ­ങ്ങള്‍ പാ­ലി­ച്ചി­ട്ടു­ണ്ടോ­യെന്നും പരി­ശോ­ധി­ക്കണം.

ക­യ്യേ­റ്റ­മൊ­ഴി­പ്പി­ക്കാന്‍ പ­ബ്ലി­സി­റ്റി നേ­ടു­ന്ന­തി­ന­പ്പു­റം സര്‍­ക്കാര്‍ ഒന്നും ചെ­യ്­തില്ല. ന­ട­പ­ടി­ക­ളെ­ടു­ക്കു­മ്പോ­ള്‍ അ­ത് നി­യ­മ­പ്ര­കാ­ര­മാ­യി­രി­ക്ക­ണം. ആ­ത്മാര്‍­ഥ­യി­ല്ലെ­ങ്കില്‍ എ­ത്ര ദൗ­ത്യ സം­ഘ­ത്തെ­യും മൂ­ന്നാ­റി­ലേ­ക്ക് വി­ട്ടി­ട്ട് കാ­ര്യ­മില്ല. ക­ഴി­ഞ്ഞ മൂ­ന്നാര്‍ ദൗ­ത്യ­ത്തി­ന് പ്ര­തിപ­ക്ഷം പൂര്‍­ണ പിന്തു­ണ നല്‍­കി­യി­രു­ന്നെന്നും അ­ദ്ദേ­ഹം പ­റഞ്ഞു.