കൊച്ചി: അമിതാഭ് ബച്ചനെ ക്ഷണിച്ചതിനു ശേഷം ആക്ഷേപിച്ചതു ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. അമിതാഭ് ബച്ചന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളോട് യോജിപ്പില്ല. അതിഥികളെ ആദരിക്കുന്ന പാരമ്പര്യമാണ് കേരളത്തിനുള്ളത്. സര്‍ക്കാരിന്റെ നടപടി തെറ്റായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ അമിതാഭ് ബച്ചനെ ക്ഷണിച്ച് ഗുജറാത്ത് അംബാസിഡറാണെന്നതുകൊണ്ട് വേണ്ടെന്നുവച്ച സി പി ഐ എം തീരുമാനം അപമാനകരമാണെന്നു ബി ജെ പി ആരോപിച്ചു.

Subscribe Us: