തിരുവനന്തപുരം: ശെല്‍വരാജന്‍ എം.എല്‍.എസ്ഥാനം രാജിവയ്ക്കാന്‍ കാരണം പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങളാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാര്‍ട്ടിക്കുള്ളില്‍ പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളുണ്ടെന്ന് എന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സി.പി.ഐ.എമ്മിന്റെക്യാപിറ്റല്‍ പണിഷ്‌മെന്റില്‍ നിന്ന് രക്ഷനേടിയ അവസാനത്തെ ഇരയാണ് രാജിവെച്ച നെയ്യാറ്റിന്‍കര എം.എല്‍.എ ശെല്‍വരാജെന്ന് കെ.പി.സി.സി പ്രസിഡന്റ രമേശ് ചെന്നിത്തല വ്യക്തമാക്കി. മാര്‍കിസ്റ്റ് പാര്‍ട്ടിയില്‍ വിഭാഗീയത ആളിക്കത്തുകയാണെന്നും ഒരു എം.എല്‍.എ സ്ഥാനം രാജിവെക്കുന്ന ദുരവസ്ഥയിലേക്ക് പാര്‍ട്ടിയിലെ സ്ഥിതി ഗതികള്‍ എത്തിച്ചേര്‍ന്നിരിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സംസ്ഥാന സമ്മേളനം കഴിഞ്ഞ് നടത്തിയ അവകാശവാദങ്ങളെല്ലാം പൊള്ളയായിരുന്നുവെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ജനപ്രതിനിധിക്ക് പോലും പാര്‍ട്ടിയില്‍ തുടരാനാകാത്ത അവസ്ഥ പാര്‍ട്ടിയിലെ സാധാരണ പ്രവര്‍ത്തകര്‍ മനസ്സിലാക്കണം. എം.എല്‍.എയെ പോലും കൂടെ നിര്‍ത്താനാവാത്ത സി.പി.ഐ.എമ്മിനെ പിറവത്ത് ജയിപ്പിക്കണോ എന്ന് ജനങ്ങള്‍ ആലോചിക്കുകയും വേണം ചെന്നിത്തല ആവശ്യപ്പെട്ടു.

Malayalam news

Kerala news in English