എഡിറ്റര്‍
എഡിറ്റര്‍
ഉമ്മന്‍ചാണ്ടി ശുമൈസി ജയിലിലെ ജവാസാത് സേവന കേന്ദ്രം സന്ദര്‍ശിച്ചു
എഡിറ്റര്‍
Thursday 18th May 2017 2:52pm

റിയാദ് :പൊതുമാപ്പ് നടപടികള്‍ വിലയിരുത്തുന്നതിനായി റിയാദില്‍ സന്ദര്‍ശനത്തിനെത്തിയ മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടിയും മുന്‍ മന്ത്രി കെ സി ജോസെഫും ശുമൈസി ജയിലിലിലെ ജവാസാത് സേവന കേന്ദ്രം സന്ദര്‍ശിച്ചു.

ജയില്‍ മേധാവിയും ഉദ്യോഗസ്ഥന്മാരുമായും അദ്ദേഹം ഇന്ത്യക്കാരുടെ വിവരങ്ങള്‍ തിരക്കി അറിഞ്ഞു. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും നോര്‍ക്ക കണ്‍സള്‍ട്ടന്റുമായ ഷിഹാബ് കൊട്ടുകാട്, എംബസി ഉദ്യോഗസ്ഥര്‍, ഒ ഐ സി സി ഭാരവാഹികള്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

രാവിലെ അഞ്ചര മണിക് റിയാദിലെ കിങ്ങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഉമ്മന്‍ ചാണ്ടിയെയും കെ. സി. ജോസെഫിനെയും ഒ ഐ സി സി പ്രെസിഡെന്റ് കുഞ്ഞി കുമ്പള, സജി കായംകുളം, ഷാജി കുന്നിക്കോട്, മജീദ് ചിങ്ങോലി, റസാഖ് പൂക്കോട് പാടം, ഇസ്മായില്‍ എരുമേലി, അബ്ദുല്ല വല്ലാഞ്ചിറ, ഷാജി സോണ, സലിം കളക്കര, രഘുനാഥ് പറശിനിക്കടവ് എന്നിവരുടെ നേതൃത്വത്തില്‍ നൂറു കണക്കിന് പ്രവര്‍ത്തകര്‍ സ്വീകരിച്ചു.

ഇന്ന് അദ്ദേഹം ഇന്ത്യന്‍ എംബസി, ലേബര്‍ ക്യാമ്പുകള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. വൈകിട് പത്ര പ്രനിധികളെ കാണുന്നുണ്ട്. രാത്രിയില്‍ പൊതു സമ്മേളനത്തിന് ശേഷം ദമ്മാമിന് തിരിക്കും.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ്

Advertisement