Categories

Headlines

മെട്രോ സ്‌റ്റേഷനകത്ത് മുദ്രാവാക്യം വിളിയും പ്രകടനവും; ഉമ്മന്‍ചാണ്ടിയുടേയും സംഘത്തിന്റേയും മെട്രോ യാത്ര ചട്ടങ്ങളെല്ലാം ലംഘിച്ച്; നടപടിയുമായി കൊച്ചി മെട്രോ

കൊച്ചി: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഇന്നലെ യു.ഡി.എഫുകാര്‍ നടത്തിയ ജനകീയ മെട്രോ യാത്ര ചട്ടങ്ങളെല്ലാം ലംഘിച്ച്.

നേതാക്കളുടെ സാന്നിധ്യത്തില്‍ ആലുവ മെട്രോ സ്റ്റേഷനിനകത്ത് എത്തിയ പ്രവര്‍ത്തകര്‍ എല്ലാ ചട്ടങ്ങളും ലംഘിച്ചു. നേതാക്കളടക്കം ഇരുന്നൂറോളം പേര്‍ക്ക് മാത്രമാണ് നേരത്തെ ടിക്കറ്റ് എടുത്തിരുന്നത്.

എന്നാല്‍ അണികളുടെ തള്ളിക്കയറ്റം മൂലം ടിക്കറ്റ് പരിശോധനാഗേറ്റുകള്‍ തുറന്നിടേണ്ടതായി വന്നു. പ്രവര്‍ത്തകര്‍ ട്രെയിനില്‍ മുദ്രാവാക്യം മുഴക്കുകയും ട്രെയിനിലും പരിസരത്തും പ്രകടനം നടത്തുകയും ചെയ്തു. ഇതെല്ലാം മെട്രോ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്.

സുരക്ഷാ ജീവനക്കാരുടെ നിര്‍ദേശം കേള്‍ക്കാന്‍ പോലും യുഡിഎഫ് പ്രവര്‍ത്തകര്‍ തയാറായില്ല. പരമാവധി 1000 പേര്‍ക്കു കയാറാവുന്ന മെട്രോയില്‍ അതിലും ഏറെ ആളുകള്‍ ഇടിച്ചു കയറി. ഇത് മൂലം വാതിലുകള്‍ പോലും അടയ്ക്കാന്‍ കഴിഞ്ഞില്ല.


Dont Miss ജസ്റ്റിസ് കര്‍ണ്ണന്‍ അറസ്റ്റില്‍; അറസ്റ്റ് ചെയ്തത് കോയമ്പത്തൂരില്‍ വെച്ച് കൊല്‍ക്കത്ത പൊലീസ് 


പ്രവര്‍ത്തകര്‍ തള്ളിക്കയറിയത് മൂലം ഉമ്മന്‍ചാണ്ടിക്ക് ആദ്യ ട്രെയിനില്‍ കയറാനായില്ല. രമേശ് ചെന്നിത്തല ആദ്യ ട്രെയിനില്‍ കയറി പോവുകയും ചെയ്തു. പിന്നീട് വന്ന ട്രെയിനിലാണ് ഉമ്മന്‍ചാണ്ടി കയറിയത്. യാത്ര കഴിഞ്ഞ് പ്രവര്‍ത്തകര്‍ തിങ്ങിക്കയറിയതോടെ പാലാരിവട്ടം സ്റ്റേഷനിലെ എസ്‌കലേറ്റര്‍ തകരാറിലായി. പാലാരിവട്ടം സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഉണ്ടായ തിക്കിനും തിരക്കിനുമിടെ ഉമ്മന്‍ ചാണ്ടി കാല്‍ തെറ്റി വീഴുകയും ചെയ്തു.

മെട്രോയുടെ നയങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തകര്‍ പെരുമാറിയതെന്ന് അധികൃതര്‍ പറയുന്നു. സ്റ്റേഷനിലെയും ട്രെയിനിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും നടപടി സ്വീകരിക്കുക.

ആയിരം രൂപ മുതല്‍ ആറ് മാസം തടവ് ശിക്ഷ വരെ ലഭിക്കാന്‍ സാധ്യതയുള്ള ചട്ടലംഘനമാണ് യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും നടത്തിയതെന്ന് മെട്രോ അധികൃതര്‍ തന്നെ പറയുന്നു. മറ്റ് യാത്രക്കാര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടാക്കിയാല്‍ 500 രൂപയാണ് പിഴ.

മെട്രോ നിര്‍മാണം പൂര്‍ത്തിയാക്കിയത് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാണെന്ന് അവകാശപ്പെട്ടും മെട്രോ ഉദ്ഘാടന ചടങ്ങില്‍ നേതാക്കളെ അവഗണിച്ചെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യാത്ര നടത്തിയത്.

Tagged with:


‘അടുത്തത് ഇതിലും ചെറിയൊരു പെട്ടിയില്‍ നിന്റെ നാവായിരിക്കും’; സുഹൃത്തിനെ പീഡിപ്പിച്ച നിര്‍മ്മാതാവിന് പശുവിന്റെ നാവ് അറുത്തെടുത്ത് മിഠായിപ്പെട്ടിയില്‍ സമ്മാനായി അയച്ചു കൊടുത്ത ഫിഷര്‍

ലോസ് ആഞ്ചല്‍സ്: ഹോളിവുഡിനെ പിടിച്ചു കുലുക്കിയിരിക്കുകയാണ് ഹാര്‍വി വെയ്ന്‍സ്റ്റീന്‍ സംഭവം. ഹാര്‍വിയ്‌ക്കെതിരെ ലൈംഗിക പീഡനം ആരോപിച്ചും വെളിപ്പെടുത്തലുകളുമായും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ സോഷ്യല്‍ മീഡിയയില്‍ മീ റ്റൂ ക്യാമ്പയിനും ശക്തമായിരിക്കുകയാണ്. അതിന്റെ അലയൊലികള്‍ കേരളത്തിലും മലയാള സിനിമാ താരങ്ങള്‍ക്കിടയിലും വരെയെത്തി നില്‍ക്