എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐയെ ‘ക്ഷണിച്ച് ‘ ഉമ്മന്‍ ചാണ്ടി; സി.പി.ഐ.യും ലീഗും കോണ്‍ഗ്രസും ഒന്നിച്ചുപ്രവര്‍ത്തിച്ച നല്ല നാളുകള്‍ എല്ലാവരുടേയും മനസിലുണ്ട്
എഡിറ്റര്‍
Sunday 9th July 2017 12:40pm

തിരുവനന്തപുരം: സി.പി.ഐയെ ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. സി.പി.ഐ.യും ലീഗും കോണ്‍ഗ്രസും ഒന്നിച്ചുപ്രവര്‍ത്തിച്ച നല്ല നാളുകള്‍ എല്ലാവരുടേയും മനസിലുണ്ടെന്നും മുന്നണി വിപുലീകരണത്തിന് ശ്രമിക്കുന്ന കോടിയേരി ബാലകൃഷ്ണന്‍ ആദ്യം സ്വന്തം ക്യാമ്പ് ഭദ്രമാക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സ്വന്തം മുന്നണിയിലെ ആളുകള്‍ പുറത്തുപോകാതെ സി.പി.ഐ.എം നോക്കണം. ഭൂമി കയ്യേറ്റം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ സി.പി.ഐ പറയുന്നത് ജനങ്ങളുടെ നിലപാടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.


Dont Miss നിലവറയില്‍ നിന്ന് രാജകുടുംബാംഗങ്ങള്‍ പാത്രങ്ങള്‍ മോഷ്ടിച്ചെന്ന ആരോപണം തെറ്റ്; വി.എസിനെ തള്ളി കടകംപള്ളി


സി.പി.ഐ ആത്മപരിശോധനയ്ക്ക് തയാറാകണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പരസ്യപ്രസ്താവനകളിലൂടെ വിവാദങ്ങളുണ്ടാക്കുന്നത് മുന്നണി രീതിയല്ലെന്നും വിശാല ഇടത്ഐക്യം മുന്‍നിര്‍ത്തിയാണ് സി.പി.ഐ.എം പ്രതികരിക്കാത്തതെന്നും വിവാദങ്ങള്‍ മുന്നണി ബന്ധം വഷളാക്കുമെന്നുമായിരുന്നു കോടിയേരിയുടെ വാക്കുകള്‍.

മൂന്നാറിലെ ഭൂമി പ്രശ്നത്തില്‍ സി.പി.ഐ.എം നിലപാടാണ് ശരിയെന്നും പ്രാദേശിക നേതാക്കള്‍ പോലും സി.പി.ഐ യെ കൈവിട്ടത് ഇതിനു തെളിവാണെന്നുമായിരുന്നു കോടിയേരിയുടെ വാക്കുകള്‍.

Advertisement