എഡിറ്റര്‍
എഡിറ്റര്‍
പത്മശ്രീ ആര്‍ക്ക് കൊടുക്കണമെന്ന് തീരുമാനിക്കുന്നത് കേന്ദ്രമാണ്, കേരളമല്ല: മുഖ്യമന്ത്രി
എഡിറ്റര്‍
Saturday 26th January 2013 3:07pm

തിരുവനന്തപുരം: കേരളം പത്മശ്രീ പട്ടിക തയാറാക്കിയത് നിയമാനുസൃതമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒരു തവണ പത്മശ്രീ കിട്ടിയവരുടെ പേര് ഉള്‍പ്പെടുത്തിയതില്‍ അപാകതയില്ലെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

ഒരു തവണ പത്മശ്രീക്ക് അര്‍ഹരായവര്‍ അതിനേക്കാള്‍ വലിയ ബഹുമതിക്ക് അര്‍ഹരായവരാണ്. അതിനാലാണ് പേര് ഉള്‍പ്പെടുത്തിയത്. ആര്‍ക്കൊക്കെ പുരസ്‌ക്കാരങ്ങള്‍ നല്‍കണമെന്ന് തീരുമാനിക്കുന്നത് കേരളമല്ല കേന്ദ്രസര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര മാനദണ്ഡമനുസരിച്ച് ക്യാബിനറ്റ് സബ് കമ്മറ്റി രൂപീകരിച്ചാണ് അര്‍ഹരായവരുടെ പട്ടിക തയാറാക്കിയതെന്നും ഇത് സമയത്തിന് മുന്‍പു തന്നെ കേന്ദ്രത്തിന് കൊടുത്തിരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

അവാര്‍ഡുകളുടെ കാര്യത്തില്‍ കേരളത്തിന് ശുപാര്‍ശ ചെയ്യാന്‍ കഴിയില്ലെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

അതേസമയം പത്മ പുരസ്‌കാരപട്ടിക തയാറാക്കിയതില്‍ സംസ്ഥാനത്തിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി കെ.സി ജോസഫ് പറഞ്ഞു. കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പട്ടിക തയാറാക്കിയത്.

താനുള്‍പ്പെടെയുള്ള ക്യാബിനറ്റ് ഉപസമിതി നിര്‍ദേശിച്ച പേരുകള്‍ മന്ത്രിസഭയും ചര്‍ച്ച ചെയ്തിരുന്നു. 41 പേരുകളാണ് ക്യാബിനറ്റ് ഉപസമിതി ശുപാര്‍ശ ചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനം സമര്‍പ്പിച്ച പട്ടികയില്‍ നിന്നും നടനും നിര്‍മാതാവുമായ മധു മാത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. സമയബന്ധിതമായി പട്ടിക സമര്‍പ്പിക്കാഞ്ഞതിനാലാണ് ഈ വീഴ്ച പറ്റിയതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

മുന്‍വര്‍ഷങ്ങളില്‍ സ്വീകരിച്ചതുപോലുള്ള നടപടികള്‍ തന്നെയാണ് ഇക്കൊല്ലവും സ്വീകരിച്ചത്. സംസ്ഥാനം ശുപാര്‍ശ ചെയ്ത എല്ലാ പേരുകളും പരിഗണനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.

Advertisement