Categories

123 പരിസ്ഥിതി ലോല ഗ്രാമങ്ങള്‍: തെറ്റായ പ്രചാരണമെന്ന് മുഖ്യമന്ത്രി

ummen-sad

തിരുവനന്തപുരം: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ 123 പരിസ്ഥിതി ലോല ഗ്രാമങ്ങള്‍ നിശ്ചയിച്ച നടപടിയില്‍ മാറ്റമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹരിത ട്രൈബ്യൂണലിനു റിപ്പോര്‍ട്ട് നല്‍കി എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിലെ പരിസ്ഥിതിലോല പ്രദേശത്തെപ്പറ്റി കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് കൊടുത്തു എന്ന രീതിയില്‍ വാര്‍ത്ത പ്രചരിപ്പിച്ചപ്പോള്‍ താന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി വീരപ്പമൊയ്‌ലിയുമായി ഫോണില്‍ ബന്ധപ്പെട്ടു.

ഹരിത ട്രൈബ്യൂണലിനു മുന്നില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ നടത്തിയ പരാമര്‍ശമാണ് കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായമായി വന്നതെന്നും കേരളത്തിന്റെ ആശങ്ക അകറ്റി മാത്രമേ ഇക്കാര്യത്തില്‍ അന്തിമ പട്ടിക സമര്‍പ്പിക്കുകയുള്ളൂവെന്നും കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ മാറ്റമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞതായായിരുന്നു വാര്‍ത്ത. ഇക്കാര്യം സര്‍ക്കാര്‍ ദേശീയ ഹരിത െ്രെടബ്യൂണലിനെ അറിയിച്ചെന്നും കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതി ലോലമായി തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചതായും വാര്‍ത്തയില്‍ വ്യക്തമാക്കിയിരുന്നു.

പരിസ്ഥിതി ലോല പ്രദേശങ്ങള്‍ തീരുമാനിച്ചത് എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം തേടിയതിന് ശേഷമാണ്. ഇതുസംബന്ധിച്ച് നവംബര്‍ 13 ന് പുറപ്പെടുവിച്ച ഉത്തരവ് നിലനില്‍ക്കും.

പരിസ്ഥിതി ദുര്‍ബല മേഖലകളില്‍ ഖനനത്തിനും മണല്‍ വാരലിനുമുള്ള നിയന്ത്രണം തുടരും. ഡിസംബര്‍ 20ലെ മെമ്മോറാണ്ടം അസാധുവാണെന്നും കേന്ദ്രം ഹരിത െ്രെടബ്യൂണലിനെ അറിയിച്ചെന്നും വാര്‍ത്തയുണ്ടായിരുന്നു.

Tagged with: