എഡിറ്റര്‍
എഡിറ്റര്‍
ഗണേഷിന്റെ കാര്യത്തില്‍ തീരുമാനം ഉടന്‍: ഉമ്മന്‍ ചാണ്ടി
എഡിറ്റര്‍
Friday 15th February 2013 12:15am

ന്യൂദല്‍ഹി: മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ കാര്യത്തില്‍ തീരുമാനം ഉടനെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഗണേഷ് കുമാറിനെ  മന്ത്രിസഭയില്‍ നിന്ന് മാറ്റണമെന്ന് കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍.ബാലകൃഷ്ണ പിള്ള ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.

Ads By Google

യുഡിഎഫിലെ മറ്റു ഘടകകക്ഷി നേതാക്കളുമായും ഉന്നത നേതാക്കളുമായും ഇതു സംബന്ധിച്ചു കൂടിയാലോചന നടത്തും.തീരുമാനം ഉടനുണ്ടാകും.- മുഖ്യമന്ത്രി പറഞ്ഞു

ഗണേഷ് കുമാര്‍ നല്ലൊരു മന്ത്രിയാണ്. കാര്യങ്ങളെ ഗൗരവത്തോടെ സമീപിക്കാനും അതില്‍ നടപടിയെടുക്കാനും കഴിവുള്ള ആളാണ് അദ്ദേഹം.

ദല്‍ഹിയില്‍ പി.സി.സി അധ്യക്ഷന്‍മാരുടെയും കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാക്കളുടെയും യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

താന്‍ രാജിവെയ്ക്കുന്ന പ്രശ്‌നമില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തന്റെ രാജിയുമായി ബന്ധപ്പെട്ട് പാര്‍ട്ടി യു.ഡി.എഫിന് നല്‍കിയ കത്തിന് മുഖ്യമന്ത്രി മറുപടി പറയുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

തന്നെ മന്ത്രിയാക്കിയത് മുഖ്യമന്ത്രിയാണ്. അപ്പോള്‍ രാജിയുടെ കാര്യവും തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. രാജിവെയ്‌ക്കേണ്ട കാര്യമെന്താണെന്ന് അറിയില്ല. രാജിവെയ്ക്കാന്‍ മാത്രം ഞാന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് അറിയില്ലെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചിരുന്നു.

കെ.ബി. ഗണേഷ് കുമാറിനെ മന്ത്രിസ്ഥാനത്ത് നിന്ന് പിന്‍വലിച്ചെന്ന കേരള കോണ്‍ഗ്രസ് (ബി) ഔദ്യോഗിക തീരുമാനം അറിയിച്ച് പാര്‍ട്ടി പ്രതിനിധികള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു കത്ത് നല്‍കിയിരുന്നു.

Advertisement