എഡിറ്റര്‍
എഡിറ്റര്‍
അക്രമമുണ്ടാകുമെന്ന് സൂചന: മുഖ്യമന്ത്രിയുടെ ഇടുക്കി യാത്ര റദ്ദാക്കി
എഡിറ്റര്‍
Saturday 2nd November 2013 9:00am

ummen-chandi-laugh

തൊടുപുഴ: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ഇടുക്കിയിലേക്ക് നടത്താനിരുന്ന യാത്ര റദ്ദാക്കി. ആരോഗ്യകാരണങ്ങളാലാണ് യാത്ര റദ്ദാക്കിയതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.

എന്നാല്‍ മുഖ്യമന്ത്രിയുടെ യാത്രയില്‍ പ്രതിഷേധമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് യാത്ര റദ്ദാക്കിയതെന്നാണ് അറിയുന്നത്.

മുഖ്യമന്ത്രിയെ തടയാന്‍ 2000ത്തോളം സി.പി.ഐ.എം പ്രവര്‍ത്തകരും ഇവരെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും എത്തുമെന്ന് ഇന്റലിജന്‍സും പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

മൂലമറ്റത്ത് മുഖ്യമന്ത്രിയെ തടയാന്‍ സി.പി.ഐ.എമ്മും ഒരുങ്ങിയിരുന്നു. ഇടുക്കി ജില്ലാകമ്മിറ്റി സെക്രട്ടറി എം.എം മണിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി ആസൂത്രണം ചെയ്തിരുന്നത്.

മൂലമറ്റം അറക്കുളത്ത് എഫ്.സി.ഐ ഗോഡൗണ്‍ ഉദ്ഘാടനത്തിന് വേണ്ടിയാണ് മുഖ്യമന്ത്രി ഇടുക്കിയിലേക്ക് പോകാന്‍ നിശ്ചയിച്ചിരുന്നത്. ഇതിന് വേണ്ടി സുരക്ഷാ സജ്ജീകരണം അടക്കം എല്ലാ ഒരുക്കങ്ങളും എഫ്.സി.ഐ നടത്തിയിരുന്നു.

എന്നാല്‍ സ്ഥലത്ത് സി.പി.ഐ.എം- കോണ്‍ഗ്രസ് സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് മുഖ്യമന്ത്രി യാത്ര റദ്ദാക്കിയതെന്നാണ് സൂചന.

കഴിഞ്ഞ ആഴ്ച പോലീസ് കായികമേള സമാപനസമ്മേളനത്തിനു പോകവെയുണ്ടായ കല്ലേറില്‍ മുഖ്യമന്ത്രിക്കു പരുക്കേറ്റിരുന്നു.

Advertisement