Categories

സി.പി.ഐ.എം എക്കാലവും അവസരവാദികളോടൊപ്പം: മുഖ്യമന്ത്രി

ummen@

കോട്ടയം: വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സി.പി.ഐ.എം – ബി.ജെ.പി കൂട്ടുകെട്ട് കേരളത്തില്‍ വിലപ്പോകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

സി.പി.ഐ.എം എക്കാലവും അവസരവാദികളോടൊപ്പമാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നതിനാല്‍ ബി.ജെ.പി കേരളത്തില്‍ സി.പി.ഐ.എമ്മുമായി രഹസ്യ ധാരണയുണ്ടാക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.

കെ.എസ്.യു ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മതേതര രാജ്യമായ ഇന്ത്യയിലെ 133 കോടി ജനങ്ങളെയും ഒന്നിച്ചുകൊണ്ടുപോകാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.

എന്നാല്‍, നരേന്ദ്രമോഡിയെ മുന്നില്‍ നിര്‍ത്തി വിഭാഗീയത വളര്‍ത്തി മതേതരത്വം തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നേരിടുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Tagged with: