എഡിറ്റര്‍
എഡിറ്റര്‍
ദേഹാസ്വാസ്ഥ്യം: മുഖ്യമന്ത്രി ആശുപത്രിയില്‍
എഡിറ്റര്‍
Monday 13th January 2014 9:33am

ummen-sad

കോട്ടയം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്ന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനാലാണ് അദ്ദേഹത്തെ രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രാവിലെ എട്ടുമണിക്ക് തിരുവനന്തപുരത്തേക്ക് പുറപ്പെടുമ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തലചുറ്റലും നെഞ്ചുവേദനയും അനുഭവപ്പെടുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ മുഖ്യമന്ത്രി നിരീക്ഷണത്തിലാണ്.

ആശങ്കപ്പെടാനില്‌ളെന്നും ഒരു ദിവസത്തെ വിശ്രമം വേണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഇന്നത്തെയും നാളത്തെയും ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി.

Advertisement