കോട്ടയം: തമിഴ്‌നാടുമായുളള മികച്ച ബന്ധം നിലനിര്‍ത്തി മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിനു പരിഹാരം കാണുന്നതിനായി കേരളസര്‍ക്കാരിനും മലയാളികള്‍ക്കും വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്തു ജനസമ്പര്‍ക്ക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘര്‍ഷ ഭരിതമായ സാഹചര്യം സൃഷ്ടിക്കാന്‍ കേരളം തയാറല്ല. കേരളത്തിനു സുരക്ഷ തമിഴ്‌നാടിന് വെള്ളം എന്നതാണ് കേരളത്തിലെ മൂന്നേകാല്‍ കോടി ജനങ്ങള്‍ അംഗീകരിച്ച തീരുമാനം. തമിഴ്‌നാട്ടിലെ തൊഴിലാളികളും അയ്യപ്പഭക്തരും ആക്രമിക്കപ്പെടുന്നു എന്നതുള്‍പ്പെടെ കേരളത്തിനെതിരെ തെറ്റായ വാര്‍ത്തകള്‍ തമിഴ്‌നാട്ടില്‍ പ്രചരിപ്പിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.