ആലപ്പുഴ: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേന്ദ്രം ഇടപെടേണ്ടെന്ന് കാണിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിക്ക് കത്തയച്ചത് കേരളത്തെ വേദനിപ്പിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജയലളിതയുടെ സമീപനം ഇരട്ടത്താപ്പാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആലപ്പുഴയിലെ ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടംകുളം പദ്ധതിയെ വിമര്‍ശിക്കുന്ന ജയലളിത മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ കീഴില്‍ വിദഗ്ധ സമിതിയെ രൂപീകരിച്ച നടപടിയെ എതിര്‍ക്കുകയാണ്. ജയലളിതയുടെ ഈ നിലപാട് ഇരട്ടത്താപ്പാണ്. ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Subscribe Us:

മുല്ലപ്പെരിയാറില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ കീഴില്‍ വിദഗ്ധ സമിതിയെ രൂപീകരിച്ച നടപടി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ജയലളിത പ്രധാനമന്ത്രിക്ക്  കത്തയച്ചത്.

Malayalam News

Kerala News In English