umman-chandyതിരുവനന്തപുരം: ധനവിനിയോഗ ബില്ലുമായി ബന്ധപ്പെട്ട വോട്ടെടുപ്പിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കത്ത്. കത്ത് മുഖ്യമന്ത്രി സ്പീക്കര്‍ക്ക് കൈമാറി.

ധനവിനിയോഗ ബില്‍ പാസാക്കുന്ന സമയത്ത് സഭയില്‍ ഭൂരിപക്ഷം ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ഭരണപക്ഷം കള്ളവോട്ട് ചെയ്തുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്നും ഇത് തെളിയിക്കാന്‍ നിയമസഭയിലെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനയച്ച കത്തില്‍ പരാമര്‍ശിച്ചിരുന്നു. ഇതനുസരിച്ചാണ് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി സ്പീക്കറോട് ആവശ്യപ്പെട്ടത്.