കോട്ടയം: അഡ്വക്കറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കൂടിക്കാഴ്ച നടത്തി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ എജി സ്വീകരിച്ച് നിലപാട് ചര്‍ച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച. പുല്‍പ്പള്ളിയിലെ മുഖ്യമന്ത്രിയുടെ വീട്ടിലായിരുന്നു മൂന്ന് മിനിറ്റ് നീണ്ട കൂടിക്കാഴ്ച. അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍മാരും എ.ജിയോടൊപ്പം ഉണ്ടായിരുന്നു.

ഹൈക്കോടതിയില്‍ എജി വിശദീകരിച്ച കാര്യങ്ങള്‍ മുഖ്യമന്ത്രി ആരാഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലും കുഴപ്പമില്ലെന്ന് ഹൈക്കോടതിയില്‍ എ.ജി നല്‍കിയ വിശദീകരണമാണ് വിവദമായിരുന്നത്. ഈ സമയത്ത് ദല്‍ഹിയിലായിരുന്ന മുഖ്യമന്ത്രി എ.ജിയെ ഫോണില്‍ വിളിച്ച് വിശദീകരണം തേടിയിരുന്നു. ഇന്നലെ തിരുവനന്തപുരത്ത് എത്തിയ ശേഷവും മുഖ്യമന്ത്രി എ.ജിയെ ഫോണില്‍ വിളിച്ചിരുന്നു. ഇതിനുശേഷമായിരുന്നു കൂടിക്കാഴ്ച.

Subscribe Us:

MALAYALAM NEWS
KERALA NEWS IN ENGLISH