തിരുവനന്തപുരം: മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ വിവാദപ്രസംഗത്തിന് മുഖ്യമന്ത്രിയുടെ ന്യായീകരണം. ലീഗ് പ്രവര്‍ത്തകര്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്നാണ് മന്ത്രി ഉദ്ദേശിച്ചത്.

മന്ത്രിയുടെ പ്രസംഗം സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് വിവാദമുണ്ടാക്കിയതാണന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നുവെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് ലീഗ് നേതാക്കള്‍ പരാതി നല്‍കിയിരുന്നു.

Ads By Google

മുന്നണിക്കുള്ളില്‍ നിന്ന് തന്നെ ലീഗിനെതിരെ ആരോപണമുയരുമ്പോള്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് പ്രശ്‌നം കൂടുതല്‍ വഷളാക്കിയെന്നാണ് ലീഗിന്റെ പരാതി.

കേരളത്തില്‍ ഏറ്റവും പ്രബലമായ സംഘടനാ ശക്തിയുള്ള പാര്‍ട്ടിയാണ് ലീഗെന്നും പാര്‍ട്ടിയുടെ അണികളെ ആവേശം കൊള്ളിക്കാന്‍ വേണ്ടിയാണ് പാര്‍ട്ടി യോഗത്തില്‍ മന്ത്രി അങ്ങനെ സംസാരിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.