തിരുവനന്തപുരം: പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി നയിക്കുന്ന കേരളമോചന യാത്ര ജനുവരി 10ന് ആരംഭിക്കും. മഞ്ചേശ്വരത്തുനിന്നാണ് യാത്ര ആരംഭിക്കുക.

ഫെബ്രുവരി നാലിന് നെയ്യാറ്റിന്‍കരയില്‍ യാത്ര സമാപിക്കും. അഞ്ചിന് ഒരുകോടി ആളുകള്‍ ഒപ്പിട്ട ജനകീയ കുറ്റപത്രം ഗവര്‍ണര്‍ ആര്‍ എസ് ഗവായിക്ക് നല്‍കുമെന്നും കെ പി സി സി വക്താവ് അറിയിച്ചു.