കോട്ടയം: സി.പി.ഐ.എമ്മില്‍ നിന്നും രാജിവെച്ച സിന്ധു ജോയിയെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി. പാമ്പാടിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സിന്ധു ജോയി പങ്കെടുക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്.

പാര്‍ട്ടി അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് സിന്ധുജോയി നേരത്തേ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി തന്നെ നിരന്തരമായി അവഗണിച്ചു. പാര്‍ട്ടിക്കുവേണ്ടി ജീവന്‍പോലും നഷ്ടപ്പെടുത്താന്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ വേണ്ട പരിഗണന ലഭിച്ചില്ല. പ്രകടനങ്ങള്‍ക്കും സമരങ്ങള്‍ക്കും ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ് പാര്‍ട്ടി ചെയ്തിരിക്കുന്നതെന്നും ഏറെ വേദനയോടെയാണ് പാര്‍ട്ടി വിടുന്നതെന്നും സിന്ധു ജോയ് വ്യക്തമാക്കി

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും സിന്ധുജോയ് മത്സരിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പുല്‍പ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെയും ലോക്‌സഭയില്‍ ഏറണാകുളത്ത് കെ.വി. തോമസിനെതിരെയും സിന്ധുജോയി മത്സരിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി തനിക്ക് സുരക്ഷിതമല്ലാത്ത് സീറ്റുകളാണ് നല്‍കിയതെന്ന് സിന്ധുജോയി കുറ്റപ്പെടുത്തിയിരുന്നു