തിരുവനന്തപുരം: ലോകം മുഴുവന്‍ സ്‌നേഹത്തോടെ സ്മരിക്കുന്ന രാജീവ് ഗാന്ധിക്കെതിരേ പ്രസ്താവന നടത്തിയ മുഖ്യമന്ത്രി വി എസ് അച്ച്യുതാനന്ദന്‍ നാടിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. രാജീവ്ഗാന്ധിക്കെതിരായ മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ അതീവ ഗുരുതരമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഇന്ത്യകണ്ട ഏറ്റവും വലിയ നേതാവായ രാജീവ് ഗാന്ധിക്കെതിരെ ആരോപണം ഉന്നയിക്കുക വഴി മുഖ്യമന്ത്രി കസേരയിലിരിക്കാന്‍ യോഗ്യനല്ലെന്ന് അച്ച്യുതാനന്ദന്‍ തെളിയിച്ചതായും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് പതിനായിരക്കണക്കിന് സിഖ് കുടുംബാംഗങ്ങളെ ചുട്ടുകരിച്ചതിന് നേതൃത്വം നല്‍കിയ ആളായിരുന്നു രാജീവ് ഗന്ധിയെന്ന് വി എസ് അഭിപ്രായപ്പെട്ടിരുന്നു.