തിരുവനന്തപുരം: വിജയസാധ്യതയാണ് കോണ്‍ഗ്രസിന്റെ സീറ്റുനിര്‍ണയത്തിനുള്ള മാനദണ്ഡമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ മല്‍സര രംഗത്തുനിന്നും മാറിനില്‍ക്കണണെന്ന കെ.എസ്.യുവിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.

വിജയസാധ്യതയാണ് സീറ്റ് വിഭജനത്തിനുള്ള ഏകമാനദണ്ഡം. യൂത്ത് കോണ്‍ഗ്രസിനും കെ.എസ്.യുവിനും അവരുടേതായ അഭിപ്രായങ്ങള്‍ ഉന്നയിക്കാം. ഇവരുടെ അഭിപ്രായത്തിന് അര്‍ഹിക്കുന്ന പരിഗണന നല്‍കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതിനിടെ പാര്‍ട്ടി പറഞ്ഞാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ന്റാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്ത് കോണ്‍ഗ്രസിനെ വിജയത്തിലെത്തിക്കുകയാണ് തന്റെ കടമയെന്നും തെരഞ്ഞെടുപ്പ് കമ്മറ്റിയില്‍ മുന്‍ പ്രസിഡന്റെന്ന നിലയില്‍ കെ. മുരളീധരനെ ഉള്‍പ്പെടുത്തണമെന്ന് താന്‍ ഹൈക്കമാന്‍ന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.