കോഴിക്കോട്‌ : ജനാധിപത്യ വ്യവസ്ഥയില്‍ ആരുടേയും വോട്ട് വേണ്ടെന്ന് പറയാനുള്ള ധിക്കാരം താന്‍ കാണിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി. വോട്ടുവേണ്ടെന്ന ആര്യാടന്‍ മുഹമ്മദിന്റെ അഭിപ്രായം അദ്ദേഹത്തിന്റെ ശൈലിയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

എന്നാല്‍ 10 വോട്ടിനുവേണ്ടി തീവ്രവാദസംഘടനകളോടുള്ള നയത്തില്‍ മാറ്റം വരുത്തില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. മതതീവ്രവാദ സംഘടനകളുടെ വോട്ട് യു ഡി എഫിന് വേണ്ടെന്ന് ആര്യാടന്‍ മുഹമ്മദ് അഭിപ്രായപ്പെട്ടിരുന്നു.