കാസര്‍ക്കോട്: വികസനപദ്ധതികള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ഇച്ഛാശക്തിയില്ലെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരിയുടെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

വിമാത്താവളത്തിന്റെ വികസനത്തില്‍ എല്ലാവര്‍ക്കും പങ്കാളിത്തമുണ്ടാകണം. എന്നാല്‍ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളവിമോചന യാത്രയുടെ ഭാഗമായി കാസര്‍ക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനിരയായവരെ സര്‍ക്കാര്‍ ദത്തെടുക്കണമെന്നും എന്‍ഡോസള്‍ഫാന്‍ രാജ്യവ്യാപകമായി നിരോധിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.