ആലപ്പുഴ: ആപ്പിള്‍ എ ഡേ ഫ് ളാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് ആവശ്യമെങ്കില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

നിലവിലെ അന്വേഷണത്തില്‍ വീഴ്ച്ചയുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഫ് ളാറ്റ് തട്ടിപ്പില്‍ ഉള്‍പ്പെട്ട ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

നേരത്തേ ആപ്പിള്‍ ബില്‍ഡേഴ്‌സ് തട്ടിപ്പിന് സമാനമായ ജോമോന്‍ ബില്‍ഡേഴ്‌സ് തട്ടിപ്പ് കേസില്‍ വെട്ടിപ്പ് നടത്തിയ കമ്പനിയുടെ വസ്തുവകകള്‍ വിറ്റ് ഇടപാടുകാര്‍ക്ക് പണം നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.