തിരുവനന്തപുരം:ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ 13 മന്ത്രിമാര്‍കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.വൈകിട്ട് നാലിന് രാജ്ഭവനില്‍നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍.എസ് ഗവായി മന്ത്രിമാര്‍ക്കു സത്യവാചകം ചൊല്ലിക്കൊടുത്തു.

മുസ്ലിംലീഗിന്റെ പി.കെ അബ്ദുറബ്ബാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് അടൂര്‍ പ്രകാശ്, എ.പി.അനില്‍കുമാര്‍, ആര്യാടന്‍ മുഹമ്മദ്, കെ.ബാബു, സി.എന്‍ ബാലകൃഷ്ണന്‍, വി.കെ ഇബ്രാഹിം കുഞ്ഞ്, പി.കെ ജയലക്ഷ്മി, കെ.സി ജോസഫ്, പി.ജെ ജോസഫ്, എം.കെ മുനീര്‍,വി.എസ്. ശിവകുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നീ ക്രമത്തിലാണ് സത്യപ്രതിജ്ഞ നടന്നത്.

മുമ്പ് ദൃഢപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടുള്ള ആര്യാടന്‍ മുഹമ്മദ് പ്രവര്‍ത്തകരുടെ വന്‍ കരഘോഷത്തിന്റെ അകമ്പടിയോടെ ദൈവനാമത്തിലാണ് ഇത്തവണ സത്യപ്രതിജ്ഞ ചെയ്തതെന്നും ശ്രദ്ധേയമായി.

മന്ത്രിമാരുടെ വകുപ്പുകളിലും ഏകദേശധാരണയായി.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍-റെവന്യ

അടൂര്‍ പ്രകാശ്-ആരോഗ്യം

സി.എന്‍ ബാലകൃഷ്ണന്‍-സഹകരണം

വി.എസ് ശിവകുമാര്‍-ഗതാഗതം,ദേവസ്വം

കെ.സി ജോസഫ്-ഫിഷറിസ്, ഗ്രാമവികസനം

എ.പി അനില്‍കുമാര്‍-പട്ടികജാതി ക്ഷേമം, സാംസ്‌കാരികം,ടൂറിസം

കെ.ബാബു-എക്‌സൈസ്

ആര്യാടന്‍ മുഹമ്മദ്-വൈദ്യുതി

ജയലക്ഷ്മി-ആദിവാസി ക്ഷേമം,യുവജനക്ഷേമം.

കേരളാകോണ്‍ഗ്രസ്-ബി യില്‍നിന്നും പരിസ്ഥിതി വകുപ്പ് കേരളാകോണ്‍ഗ്രസ് ഏറ്റെടുത്തേക്കും.