തിരുവനന്തപുരം: രണ്ടുരൂപയ്ക്ക് അരി നല്‍കാനുള്ള പദ്ധതി മുടക്കിയത് സംസ്ഥാന സര്‍ക്കാറാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. തിരഞ്ഞെടുപ്പു കമ്മീഷന്റെ വിലക്കിന് മുമ്പും അതിനുശേഷവും അരി നല്‍കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചു.

സര്‍ക്കാര്‍ ഉത്തരവിലെ അപാകത മൂലമാണ് അരി പദ്ധതി നടപ്പിലാകാതെ പോയത്. പദ്ധതി നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന അധികബാധ്യത ആര് വഹിക്കുമെന്നതിനെക്കുറിച്ച് വ്യക്തതയില്ല. അരി പദ്ധതിയിലെ രാഷ്ട്രീയത്തെയാണ് യു.ഡി.എഫ് എതിര്‍ത്തതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Subscribe Us:

യു.ഡി.എഫിനായി പ്രചരണം നടത്തിയ കാവ്യാ മാധവനെയും മറ്റ് ചലച്ചിത്രതാരങ്ങളെയും അപമാനിച്ചത് പൗരവാകാശലംഘനമാണെന്നും ഈ വിഷയത്തില്‍ സി.പി.ഐ.എം മാപ്പു പറയണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. രാജ്യവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

എന്‍ഡോസള്‍ഫാന്‍; പ്രധാനമന്ത്രിക്ക് ഉമ്മന്‍ ചാണ്ടിയുടെ കത്ത്
എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേന്ദ്ര കൃഷിമന്ത്രി ശരത് പവാറിനും കത്തയച്ചതായും അദ്ദേഹം വ്യക്തമാക്കി.

സ്റ്റോക്ക്‌ഹോമില്‍ നടക്കുന്ന അന്താരാഷ്ട്രസമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നാണ് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുള്ളത്.