കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റ് ആവാന്‍ ഏറ്റവും യോഗ്യന്‍ ഉമ്മന്‍ചാണ്ടിയാണെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. ഉമ്മന്‍ ചാണ്ടി കെ.പി.സി.സി പ്രസിഡന്റ് ആയാല്‍ പാര്‍ട്ടിയിലെ സമവാക്യങ്ങള്‍ ശരിയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉമ്മന്‍ ചാണ്ടിക്ക് ഏത് സ്ഥാനവും നല്‍കാന്‍ പാര്‍ട്ടി തയ്യാറാണെന്നും എന്നാല്‍ സ്ഥാനം ഏറ്റെടുക്കുന്നത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളേണ്ടത് അദ്ദേഹമാണെന്നും മുരളീധരന്‍് പറഞ്ഞു.

കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം പ്രതിപക്ഷ നേതാവാകാന്‍ ഉമ്മന്‍ ചാണ്ടി യോഗ്യനാണെന്ന തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നതായി മുരളീധരന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടുണ്ടായ വിവാദം അനാവശ്യമാണ്. രമേശ് ചെന്നിത്തലയ്ക്ക് യോഗ്യതയില്ലെന്ന് താന്‍ പറഞ്ഞിട്ടില്ല. യോഗ്യതയുള്ളതുകൊണ്ടാണ് അദ്ദേഹത്തെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്. ഉമ്മന്‍ ചാണ്ടിയുടെ യോഗ്യതയെക്കുറിച്ച് ചോദിച്ചപ്പോഴാണ് കൊല്ലത്ത് മറുപടി പറഞ്ഞതെന്നും മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞു.


Also read ‘ചീഫ് എഡിറ്ററുടെ ലേഖനത്തോട് ശക്തമായി വിയോജിക്കുന്നു’; സെബാസ്റ്റിയന്‍ പോളിന്റെ ലേഖനത്തിനെതിരെ മകന്‍ റോണ്‍ ബാസ്റ്റ്യന്‍ 


കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ തനിക്കെതിരെ വിമര്‍ശനം ഉയര്‍ന്നെന്ന് വാര്‍ത്ത് തെറ്റാമെന്നും അദ്ദേഹം പറഞ്ഞു. വേങ്ങര ഉപതെരഞ്ഞെടുപ്പിന് മുന്‍പ് പുതിയ കെ.പി.സി.സി പ്രസിഡന്റിനെ നിയമിക്കാനാണ് കേണ്‍ഗ്രസ്സിന്റെ തീരുമാനം ഇതിനായി പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളില്‍ ചര്‍ച്ചകള്‍ സജീവമായി കൊണ്ടിരിക്കുകുമ്പോഴാണ് മുരളീധരന്റെ ഈ പ്രസ്താവന പുറത്ത് വരുന്നത്.