തിരുവനന്തപുരം: മകന്‍ അരുണ്‍കുമാറിനെതിരായ ആരോപണങ്ങളെക്കുറിച്ച് വി.എസ് അച്ച്യുതാനന്ദന്‍ പ്രതികരിക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി ആരോപിച്ചു. അരുണ്‍ കുമാറിനെതിരേ ആരോപണങ്ങള്‍ എഴുതിനല്‍കിയിട്ടും വി.എസ് നടപടിയൊന്നും എടുത്തില്ലെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.

മുഖ്യമന്ത്രിയുടെ മകനെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞു. എന്നിട്ടും മകനെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മറ്റുള്ളവരുടെ ചിലവില്‍ ധാര്‍മ്മികത പ്രസംഗിക്കുകയാണ് അച്ച്യുതാന്ദന്‍. അഞ്ചുവര്‍ഷം വൈകിപ്പിച്ചതിനുശേഷമാണ് സാന്റിയാഗോ മാര്‍ട്ടിന് നോട്ടീസയച്ചിരിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്ന് മനസിലാക്കിയ സി.പി.ഐ.എം സാമുദായിക ശക്തികളെ കൂട്ടുപിടിക്കാനാണ് ശ്രമിക്കുന്നത്. ഒരുകാത്ത് സി.പി.ഐ.എം എതിര്‍ത്ത സാമുദായിക ശക്തികളുമായാണ് അവര്‍ കൈകോര്‍ക്കുന്നത്.