ന്യൂദല്‍ഹി: രാജ്യത്തെ ഭക്ഷ്യവില സൂചിക ഉയര്‍ന്നു. 9.13 ശതമാനമാണ് സെപ്റ്റംബര്‍ 17ന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തെ ഭക്ഷ്യവിലസൂചിക. മുന്‍ ആഴ്ചയില്‍ ഇത് 8.84 ശതമാനമായിരുന്നു.

ഉരുളക്കിഴങ്ങിന്റെയും പയറുവര്‍ഗങ്ങളുടെയും ഇന്ധനവിലയുടെയും വിലക്കയറ്റമാണ് ഭക്ഷ്യ വില സൂചിക ഉയരാന്‍ കാരണമായത്. ധാന്യങ്ങളുടെയും അവശ്യസാധനങ്ങളുടെയും വില ഗണ്യമായി വര്‍ധിച്ചുട്ടിണ്ട്.

അതേസമയം പച്ചക്കറി, പഴവര്‍ഗങ്ങള്‍, പാല്‍ എന്നിവയുടെ വില കുറഞ്ഞു. സെപ്റ്റംബര്‍ 17നവസാനിച്ച ആഴ്ചയിലെ ഇവയുടെ സൂചിക 13.17 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലിത് 28.7 ശതമാനമായിരുന്നു. കഴിഞ്ഞ അഴ്ചയിലെ താഴ്ചക്ക് ശേഷം ഭക്ഷ്യവിലസൂചിക വീണ്ടും ഉയര്‍ന്നതില്‍ ധനകാര്യ മന്ത്രി പ്രണാബ് മുഖര്‍ജി കടുത്ത ആശങ്ക രേഖപ്പെടുത്തി.